ബഹ്‌റൈനില്‍ മത്സ്യക്കവറില്‍ മയക്കുമരുന്ന് കടത്തിയ വിദേശ യുവതി അറസ്റ്റില്‍

മനാമ: മത്സ്യക്കവറിനൊപ്പം മയക്കുമരുന്ന് കടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തായ് യുവതിയായ 34 കാരിയാണ് പിടിയിലായത്. യുവതിയില്‍ നിന്നും 7,000 ബഹ്‌റൈനി ദിനാര്‍ വിലവരുന്ന മയക്കുമരുന്നാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത്. കഴുകി വൃത്തിയാക്കി പാക്കറ്റുകളിലാക്കി ഫ്രീസ് ചെയ്ത മത്സ്യത്തിനൊപ്പമാണ് മയക്കുമരുന്നും വില്‍പ്പന നടത്തിയിരുന്നത്.

ഈവര്‍ഷം ആദ്യമാണ് യുവതി ബഹ്‌റൈനിലെത്തിയത്. ഇവിടെയുള്ള തായ് സ്ത്രീകള്‍ക്കും അമേരിക്കക്കാര്‍ക്കുമാണ് യുവതി മയക്കുമരുന്ന് നല്‍കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുവതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles