Section

malabari-logo-mobile

ബഹ്‌റൈനില്‍ സിഗരറ്റിന് വിലകൂട്ടി;ഉല്‍പ്പന്നം കിട്ടാനില്ല

HIGHLIGHTS : മനാമ: രാജ്യത്ത് സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന പ്രചരണം വ്യാപിച്ചതോടെ സാധനത്തിന് ക്ഷാമം തുടങ്ങിയിരിക്കുകയാണ്. ചെറുകിട കച്ചവടക്കാരിലും, ...

മനാമ: രാജ്യത്ത് സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമെന്ന പ്രചരണം വ്യാപിച്ചതോടെ സാധനത്തിന് ക്ഷാമം തുടങ്ങിയിരിക്കുകയാണ്. ചെറുകിട കച്ചവടക്കാരിലും, കോള്‍ഡ് സ്‌റ്റോറുകളിലും സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ല. വില വര്‍ദ്ധിക്കുമെന്നതിനാലണ് സാധാനം പൂഴത്തി വെച്ചിരിക്കുന്നതെന്ന് ഉപഭോക്താക്കളും ചെറുകിട കച്ചവടക്കാരും പരാതിപ്പെട്ടു.

നിലവില്‍ സാധാരണയായി ആഴ്ചയില്‍ ഒരു ദിവസമാണ് കോള്‍ഡ് സ്‌റ്റോക്കുകളില്‍ സിഗരറ്റ് എത്തിക്കുന്നത്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും തന്നെ മൊത്ത വിതരണകാരില്‍ നിന്നും സ്‌റ്റോക്ക് എത്തിയിട്ടില്ലെന്നാണ് കോള്‍ഡ് സ്‌റ്റോര്‍ നടത്തിപ്പുകാര്‍ പറയുന്നത്.

sameeksha-malabarinews

വിലവര്‍ധിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചതോടെ സൗദിയില്‍ നിന്നടക്കമുള്ള നിരവധി ഉപഭോക്താക്കളാണ് വന്‍തോതില്‍ സിഗരറ്റുകള്‍ വാങ്ങിക്കൂട്ടുന്നത്. ചെറുകിട കടകളില്‍ നിന്നുപോലും മൊത്തമായി ചിലര്‍ വാങ്ങിക്കൊണ്ടുപോയതായി കച്ചവടക്കാര്‍ പറഞ്ഞു. നിരവധി പേരാണ് കെട്ടുകണക്കിന് സിഗരറ്റ് വാങ്ങി സ്വന്തം താമസ സ്ഥലങ്ങളില്‍ വലിച്ചു തള്ളാനായി വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. കടകളില്‍ സിഗരറ്റിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയ്ക്കും വില കൂട്ടിയിട്ടുണ്ട്.

അതെസമയം പുകവിലിക്കാന്‍ നെട്ടോട്ടമോടുന്നവരെ പോലെ തന്നെ ഈ സാഹചര്യത്തില്‍ പുകവലി നിര്‍ത്തികളായാമെന്ന് തീരുമാനിച്ചവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!