ബഹ്‌റൈനില്‍ പുകയിലയ്ക്കും ശീതള പാനീയങ്ങള്‍ക്കും ഇനി ഇരട്ടി വില നല്‍കേണ്ടി വരും

മനാമ: രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഊര്‍ജ ശീതളപാനീയങ്ങള്‍ക്കും വന്‍തോതില്‍ നികുതി ചുമത്താന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ശൂറ കൗണ്‍സിലിന്റെ സാമ്പത്തിക കാര്യ സമിതിയും വാണിജ്യ,വ്യവസായ ചുമതലയുള്ള മന്ത്രി സായിദ് അല്‍ സയാനിയും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇക്കര്യം ശക്തമായി ഉയര്‍ന്നത്.

ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജിസിസി രാജ്യങ്ങള്‍ക്കിടിയില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. അതേസമയം പുകയില ഉല്‍പ്പന്നങ്ങളുടെ ഊര്‍ജ ശീതളപാനീയങ്ങളുടെയും വില ഇരട്ടിയും സോഫ്റ്റ് ഡ്രിങ്കുകളുടെ വില 50 ശതമാനവും ഉയര്‍ത്തുന്ന നികുതിക്കെതിരെ പാര്‍ലമെന്റ് സാമ്പത്തിക കാര്യ കമ്മിറ്റി രംഗത്തെത്തി.