ബഹ്‌റൈനില്‍ ഷവര്‍മ ഷോപ്പ് കത്തിനശിച്ചു

മനാമ: ഷവര്‍മ ഷോപ്പ് കത്തി നശിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് എയര്‍കണ്ടീഷന്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തതാണ് തീ പിടിക്കാനുണ്ടായ കാരണം. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ല.
തീപിടിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫെന്‍സ് ഡയറക്ടറേറ്റിലെ ആറ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ അടുത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു പിടിച്ചില്ല. കട ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.

ഒസാമ ബിന്‍ സെയിദ് അവന്യൂവിലെ അല്‍ ക്യാറ്റ്കൂട്ട് റസ്റ്റോറന്റില്‍ ഇന്നലെ യാണ് അപകടം സംഭവിച്ചതി.