ബഹ്‌റൈനില്‍ ലൈംഗിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് വിദേശി യുവാക്കള്‍ അറസ്റ്റില്‍

ബഹ്‌റൈന്‍: വര്‍ധിച്ചുവന്ന പരാതിയെ തുടര്‍ന്ന് തലസ്ഥാനത്തെ ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ ലൈംഗിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് യുവാക്കള്‍ അറസ്‌ററിലായി. ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ ലൈംഗിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് നിരവധി വീട്ടുജോലിക്കാരികളെയും തൊഴിലാളികളെയുമാണ് സംഘം വലയിലാക്കിയിരുന്നത്.

ഇവരെ ഉപയോഗിച്ച് നേടിയെടുക്കുന്ന പണത്തിന്റെ ഏറിയ പങ്കും കൈപ്പറ്റിയിരുന്നതും ഈ യുവാക്കള്‍ തന്നെയാണ്. വളരെ തുച്ഛമായ തുക മാത്രമാണ് തൊഴിലാളികള്‍ക്ക് ഇവര്‍ നല്‍കിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി.