Section

malabari-logo-mobile

ബഹ്‌റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവതികള്‍ അഭയകേന്ദ്രത്തില്‍

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് മലയാളി യുവതികള്‍ അഭയകേന്ദ്രത്തില്‍ എത്തി. വീട്ടുജോലിക്കായാണ് കോട്ടയം സ്വ...

മനാമ: ബഹ്‌റൈനില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് മലയാളി യുവതികള്‍ അഭയകേന്ദ്രത്തില്‍ എത്തി. വീട്ടുജോലിക്കായാണ് കോട്ടയം സ്വദേശിളായ ഇരുവരും ഇവിടെയെത്തിയത്. എന്നാല്‍ ഇവിടെ എത്തിയ യുവതികള്‍ക്ക് ജോലി നല്‍കാതെ ജുഫറയില്‍ ഫാമിലി പ്ലാസ എന്ന അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുകയും വേശ്യാവൃത്തികക് പ്രേരിപ്പിക്കുകയുമായിരുന്നു.

മലയാളികളായ രണ്ട് യുവാക്കളാണ് യുവതികളെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ചത്. ഇവിടെ നിന്ന് തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. വിസച്ചെലവിനായി യുവതികളില്‍ നിന്നും 25000 രൂപ വീതം വാങ്ങിയിരുന്നു.

sameeksha-malabarinews

ഇവിടെ എത്തിയ ഒരാളുടെ സഹായത്തോടെ ഏപ്രില്‍ 11 നാണ് യുവതികള്‍ രക്ഷപ്പെട്ട് ഹൂറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ യുവതികളെ എല്‍എംആര്‍എയുടെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

അതെസമയം യുവതികളെ കൊണ്ടുവന്ന് തടവില്‍പാര്‍പ്പിച്ച പ്രതികള്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

ഗള്‍ഫിലേക്ക് വീട്ടുജോലിക്കായി യുവതികളെ റിക്രൂട്ട് ചെയ്യാന്‍ നിയന്ത്രണം ഉണ്ടെങ്കിലും അതൊക്കെ കാറ്റില്‍പറത്തി ഇപ്പോഴും ഇത് തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!