Section

malabari-logo-mobile

ഫേസ്ബുക്കിലൂടെ സെക്‌സ് ചാറ്റ്;പണികിട്ടി ബഹ്‌റൈനില്‍ പ്രവാസി യുവാക്കളും

HIGHLIGHTS : മനാമ: നവ മാധ്യമങ്ങളുടെ ഗുണത്തോടൊപ്പമുള്ള വഞ്ചനയും ചതിയും തിരിച്ചറിഞ്ഞിട്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണത്തില്‍മാത്രം ഒരു കുറവുമില്ല. ഓ...

മനാമ: നവ മാധ്യമങ്ങളുടെ ഗുണത്തോടൊപ്പമുള്ള വഞ്ചനയും ചതിയും തിരിച്ചറിഞ്ഞിട്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണത്തില്‍മാത്രം ഒരു കുറവുമില്ല. ഓണ്‍ലൈന്‍ വഴിയുള്ള ചാറ്റിങ്ങും അതുവഴിയുളള ചീറ്റിങ്ങുകളുടെയും എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകതന്നെയാണ്. ബഹാറൈനില്‍ പ്രവാസികളായ യുവാക്കള്‍ ചാറ്റിങ്ങിനിടെ ചീറ്റ് ചെയ്യപ്പെടുന്നതായുള്ള പരാതികള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. യുവാക്കളുമായി ചാറ്റ് ചെയത് ഇത് റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതേറെയും ഫിലിപ്പീനോ സ്വദേശികളായ യുവതികളാണ്. ചാറ്റിങ്ങിനിടെ കുടുംബകാര്യങ്ങളും സുഹൃത്തുക്കളെ പറ്റിയുമെല്ലാം ഇവര്‍ ചോദിച്ചു മനസിലാക്കുകയും. സുഹൃത്തുക്കളോടും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു.

യുവതികളുടെ ഐഡിയില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റ് സ്വീകിരച്ചാല്‍ പിന്നെ ചാറ്റിങ്ങിന്റെ കുത്തൊഴുക്കാണ്. തുടക്കത്തില്‍ വളരെ നല്ല രീതിയില്‍ അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുകയും. പിന്നീട് അര്‍ദ്ധനഗ്നത കാണിച്ച് പ്രലോപിപ്പിച്ച് യുവാക്കളുമായി വീഡിയോ ചാറ്റിലൂടെ  സെക്‌സ് ചാറ്റില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. ഈ ചാറ്റിങ്ങിനിടെയാണ് സ്വന്തം അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന യുവതി യുവാവിനോടും അതുപോലെ തിരിച്ച് ആവശ്യപ്പെടുന്നു. ഇത് തിരിച്ച് കാണിച്ച് കൊടുക്കുന്നതാണ് യുവതികള്‍ റെക്കോര്‍ഡ് ചെയ്യുന്നത്.
ഇവ റെക്കോര്‍ഡ് ചെയത് ഇവ ഫേസ്ബുക്ക് വഴി പ്രചരിപ്പുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. വീഡിയോകള്‍ സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് യുവതികള്‍ ഭീഷണിപ്പെടുത്താറുണ്ട്. കൂടാതെ എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും ദൃശ്യങ്ങടങ്ങിയ വീഡിയോ കളും ചിത്രങ്ങളും വരെ ഇവര്‍ ബ്ലാക്‌മെയ്‌ലിങ്ങിന് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്നതോടെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ കടുത്ത മാനസിക സംഘര്‍ഷം വരെ അനുഭവിക്കേണ്ടി വരികയും കൊളളപ്പലിശകാരില്‍ നിന്നുള്‍പ്പെടെ പണം സ്വീകരിച്ച് നല്‍കേണ്ടി വരുന്നതും പതിവായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കാണ് പ്രധാനമായു് ഇത്തരക്കാര്‍ തങ്ങളുടെ തട്ടകമായി സ്വീകരിച്ചിരിക്കുന്നത്.

sameeksha-malabarinews

ഇടക്കാലത്ത് പരക്കെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള തിട്ടിപ്പുകള്‍ കുറഞ്ഞിരുന്നെങ്കിലും വീണ്ടും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.

അതെസമയം ഫിലിപ്പിനോ യുവതികളുടെ തട്ടിപ്പ് മനസിലാക്കി അവരോട് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പ്രവാസി യുവാക്കളും കുറവല്ലെ. ഏതായാലും ചാറ്റിങ്ങിലെ ചീറ്റീംങ്ങില്‍പ്പെട്ട് ജീവിത ലക്ഷ്യത്തിന്റെ ഗതി മാറ്റരുതെന്നെ പറയാനൊള്ളു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!