ബഹ്‌റൈനില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം

മനാമ: ബഹ്‌റൈനില്‍ ഏഴുവയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയെ സ്‌കൂളില്‍ നിന്ന് പതിവായി വീട്ടിലേക്ക് കൊണ്ടുപോകുന്നത് അറുപതുകാരനായ ഇയാളാണ്. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാള്‍ ബസില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.