Section

malabari-logo-mobile

ബഹ്‌റൈനില്‍ വീട്ടുവേലക്കൊരെ പീഡിപ്പിക്കുന്നവരെ കരിമ്പട്ടികയില്‍പ്പെടുത്തും;തൊഴില്‍ മന്ത്രാലയം

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ വീട്ടുവേലക്കാരെ മാനസികമായോ ശാരീരികമായോ പീഡിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ അവരുടെ തൊഴിലുടമയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് തൊഴ...

മനാമ: ബഹ്‌റൈനില്‍ വീട്ടുവേലക്കാരെ മാനസികമായോ ശാരീരികമായോ പീഡിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ അവരുടെ തൊഴിലുടമയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതുമാത്രമല്ല തുടര്‍ന്ന് ഇവര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാനുള്ള പെര്‍മിറ്റ് റദ്ധാക്കുകയും ചെയ്യും. ഗാര്‍ഹിക തൊളിലാളികള്‍ ഏറെ കഷ്ടത അനുഭവിക്കുന്നത് തൊഴിലെടുക്കുന്ന ഇടങ്ങളിലെ നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല എന്നുള്ളത്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്നു പരാതി ലഭിച്ചാല്‍ വീടുകളില്‍ ചെന്ന് അവരുടെ അവസ്ഥ പരിശോധിക്കാറുണ്ട്. ഇത്തരം പരാതികള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ തൊഴിലുടമയെ കരിമ്പട്ടികയില്‍പ്പെടുത്തുകയും പിന്നീട് ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യറാണുപതിവെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ കര്‍ത്തവ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രണ്ടുദിവിസമായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

sameeksha-malabarinews

വീട്ടുവേലക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനും ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീടുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ശില്‍പ്പശാലയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അന്തഃസാര്‍ന്ന ജീവിതം ഉറപ്പുവരുത്തുക മാത്രമാണ് ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി. ബഹ്‌റൈനില്‍ പതിനായിരക്കണക്കിന് വീട്ടുജോലിക്കാര്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെയും നോര്‍വീജിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റേയും സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!