ബഹ്‌റൈനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച സ്വദേശി വനിതക്കും മകള്‍ക്കും തടവ് ശിക്ഷ

untitled-1-copyമനാമ: ഇന്തോനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ബഹ്‌റൈനി വനിതയ്ക്കും മകള്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുപത്തിമൂന്ന് കാരിയായ വീട്ടു ജോലിക്കാരിയെ 67 കാരിയായ സ്ത്രീയും 46 കാരിയായ മകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ബോധം പോകുന്നതുവരെ മര്‍ദിച്ചത്. ശീഷ കത്തിച്ച് ദേഹത്താകെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കിങ് ഹമദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിച്ച യുവതി തനിക്ക് ബോധം വന്നപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റകാര്യം അറിയുന്നത്. നാലുമാസമായി ഇവര്‍ക്കു വേണ്ടി വീട്ടു ജോലികള്‍ ചെയ്യ്തു വരുന്ന തനിക്ക് ഇവരില്‍ നിന്നും ഉപദ്രവമേല്‍ക്കാത്ത ഒറ്റദിവസം ഇല്ലായിരുന്നെന്നും യുവതി പറയുന്നു. വടി മുറിയുന്നതുവരെ മിക്കദിവസങ്ങളിലും അടിക്കാറുണ്ടായിരുന്നതായും ശിഷ പൈപ്പ് ഉപയോഗിച്ചും മര്‍ദിക്കാറുണ്ടായിരുന്നെന്നും നരകതുല്യമായിരുന്നു ഇവിടുത്തെ ജീവിതമെന്നും ഫോണില്ലാത്തതിനാല്‍ ആരെയും അറിയിക്കാനും കഴിഞ്ഞിരുന്നില്ലെന്നും യുവതി പബ്ലിക് പ്രൊസിക്യഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടുജോലിക്കാരിക്കെതിരായ പീഡനം നിത്യസംഭവമായിരുന്നെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നതെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ലോവര്‍ ക്രിമിനല്‍ കോടതി ഇവര്‍ക്ക് രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്രിമിനല്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം തള്ളി്. ജയില്‍ ശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം എന്ന ഉപാധി കോടതി തള്ളിയതോടെ ഇവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാവുകയായിരുന്നു. നിലവില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ പ്രതികള്‍ക്ക് നിലവില്‍ കിട്ടാവുന്നത് പരമാവധി മൂന്ന് വര്‍ഷം വരെയുള്ള തടവാണ്.