ബഹ്‌റൈനിലെ സ്‌കൂളുകളില്‍ സ്ലൈം കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം

മനാമ: രാജ്യത്തെ സ്‌കൂളുകളില്‍ സ്ലൈം കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വിദ്യഭ്യാസമന്ത്രാലയം ഒക്ടോബര്‍ മൂന്നിന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സ്വയം നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികളിലുള്ള കഴിവിനെ ഉണര്‍ത്തുന്നതിനു വേണ്ടിയാണ് 1970 കളില്‍ സ്ലൈം കളിപ്പാട്ടങ്ങള്‍ പുറത്തിറക്കിയത്. ഈ കളിപ്പാട്ടങ്ങളിലെ പോളിമറുകള്‍ അടങ്ങിയ ദ്രാവകത്തിന് ദോഷകരമായ പ്രഭാവം സൃഷ്ടിക്കാന്‍ കഴിയും എന്നതു കൊണ്ട് ഇത് ശ്വാസന വ്യവസ്ഥയെയും ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടാണ് ഇത്തരം കളിപ്പാട്ടങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ നിര്‍ദേശം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനും ഈ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.