ബഹ്‌റൈനില്‍ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ കോസ് വേ ഭാഗീകമായി അടച്ചു

മനാമ:വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹറഖിലെ അല്‍ ഗൗസ് ഹൈവേ ജംഗ്ഷന് സമീപം ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ കോസ് വേ ഭാഗീകമായി അടച്ചതായി ഗതാഗത മന്ത്രാലയവും മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയവും അറിയിച്ചു.

പാതയില്‍ ഇനി രണ്ട് വരി ഗതാഗതമാകും ഉണ്ടാകുക. ബുസൈത്തീനിലേക്ക് ഇടത് വശത്തേക്കുള്ള രണ്ട് ടേണുകളും, അറാദിലേയ്ക്ക് വലതുവശത്തേക്കുള്ള ടേണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാഗീകമായ ഗതാഗത തടസം ഒക്ടോബര്‍ 22 ന് വൈകുന്നേരം 5 മണി വരെയാണ്.