ബഹ്‌റൈനിലെ വാലി അല്‍ അദ് ഹൈവേ അടച്ചിടും

മനാമ: അറ്റകുറ്റപണികള്‍ക്കും റോഡ് ടാറിങ്ങിനുമായി വാലി അല്‍ അദ് ഹൈവേയും റിഫയിലെ ചില റോഡുകളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊതുമരാമത്ത് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച  വൈകീട്ട് മൂന്ന് മണി മുതല്‍ ശനിയാഴ്ച എട്ടുമണിവരെയാണ് വാലി അല്‍ അദ് ഹൈവേയില്‍ നിന്നും ജാലി അല്‍ ഷെയ്ഖ് ഏരിയയിലേക്കുള്ള ഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക.

പൂര്‍ണമായി അടച്ചിടുന്ന അവന്യു 38 ലൂടെ പോകുന്ന വാഹനങ്ങള്‍ അല്‍ എസെല്‍ അവന്യുവഴി തിരിച്ചുവിടും.

വ്യാഴാഴ്ച്ച രാത്രി 11 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ വാലി അല്‍ അദ് ഹൈവേയിലെ ഇരുഭാഗത്തേക്കുമുള്ള ഒരോ ലാനുകള്‍ വീതം(വഴി)ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles