Section

malabari-logo-mobile

ബഹറൈന്‍ l റോഡില്‍ കാറുമായി സാഹസികപ്രകടനം നടത്തുന്ന വീഡിയോ വൈറലായി: ഡ്രൈവര്‍ പിടിയിലായി

HIGHLIGHTS : മനാമ : തിരക്കേറിയ റോഡിലുടെ കാറുമായി അതിസാഹസിക പ്രകടനം നടത്തിയ ആള്‍ അറസ്‌ററിലായി. കഴിഞ്ഞ

മനാമ : തിരക്കേറിയ റോഡിലുടെ കാറുമായി അതിസാഹസിക പ്രകടനം നടത്തിയ ആള്‍ അറസ്‌ററിലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സനദിനടുത്തുള്ള ഹൈവേയില്‍ നടത്തിയ ഒരാള്‍ നടത്തിയ സാഹസിക പ്രകടനം സാമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുകയും വൈറലാവുകയും ചെയ്തതോടെയാണ് പോലീസ് ആ കാര്‍ ഓടിച്ച ഡ്രൈവറെ തിരഞ്ഞത്.

തുടര്‍ന്ന സംഭവത്തിന്റെ വീഡിയോ പരിശോധിക്കുകയും കാര്‍ ഓടിച്ച ബഹറൈന്‍ സ്വദേശിയെ പിടികുടുകയുമായിരുന്നു.
. ഇയാളെ ഏഴു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം തങ്ങളുടെ ഔദ്യോഗകി വെബ്‌സൈറ്റിലൂടെ ട്വീറ്റ്‌ചെയ്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ഇതേ കുറ്റത്തിന് രണ്ട് പേരെ കുടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!