ബഹ്‌റൈനില്‍ ഓഫീസ് സമയം പുനഃക്രമീകരിച്ചു

മനാമ: റംസാന്‍ ദിനങ്ങളില്‍ ബഹ്‌റൈനില്‍ ഓഫീസ് സമയങ്ങള്‍ പുനഃക്രമീകരിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് ഇക്കാര്യത്തെ സംബന്ധിച്ച സര്‍കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പുണ്യമാസമായ റംസാനില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ മാത്രമായിരിക്കും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

പുതിയ സമയക്രമം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ബാധകമായിരിക്കും.