Section

malabari-logo-mobile

ബഹ്‌റൈനില്‍ അനധികൃത റാലിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ ജിസിസി രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അനധികൃത റാലി നടത്തിയവരെ അറസ്റ്റ് ചെയ്തു. പബ്ലിക്ക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ...

മനാമ: ബഹ്‌റൈനില്‍ ജിസിസി രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് അനധികൃത റാലി നടത്തിയവരെ അറസ്റ്റ് ചെയ്തു. പബ്ലിക്ക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫാണ് ഇക്കാര്യം അറിയിച്ചത്. റാലിയുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ഈ വീഡിയോയില്‍ നിന്നാണ് റാലിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതും മുദ്രാവാക്യം വിളിച്ച വ്യക്തി ഉള്‍പ്പെടെ ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. ബാക്കിയുള്ളവരെ പിടികൂടാനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഇത്തരത്തിലുള്ള നടപടികള്‍ രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുന്നതാണ്. പീനല്‍ കോഡ് 215 പ്രകാരം ഒരു വിദേശ രാജ്യത്തേയോ ബഹ്‌റൈനിലെ അന്താരാഷ്ട്ര സംഘടനെയെയോ അല്ലെങ്കില്‍ അതിന്റെ പ്രസിഡന്റിനെയോ പ്രതിനിധിയെയോ പരസ്യമായി അപമാനിക്കുകയാണെങ്കില്‍ 2 വര്‍ഷം തടവ് അല്ലെങ്കില്‍ 200 ബഹ്‌റൈന്‍ ദിനാര്‍ പിഴയാണ് ശിക്ഷ. ഇതേ പിഴതന്നെയായിരിക്കും സംഘടനയുടെ പതാകയോ ഔദ്യോഗിക ചിഹ്നത്തെയോ എതിര്‍ക്കുന്ന വ്യക്തിക്കും ബാധകമായിക്കുകയെന്നും ഡെപ്യൂട്ടി ചീഫ് അറിയിച്ചു.

sameeksha-malabarinews

അതെസമയം രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും സുരക്ഷയ്ക്കും ആവശ്യമായിട്ടുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!