ബഹ്‌റൈനില്‍ മഴ; വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കണം:അധികൃതര്‍

മനാമ: ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍. വാഹനങ്ങള്‍ വേഗത കുറച്ചും കൃത്യമായ അകലം പാലിച്ചും ഓടിക്കണമെന്നും കാലാവസ്ഥ വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു.

വരും ദിവസങ്ങളിലും ഇതെ കാലവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.