ബഹ്‌റൈനില്‍ മഴ;പലയിടത്തും അപകടങ്ങള്‍;ജാഗ്രതാ നിര്‍ദേശവുമായി ഗതാഗത വകുപ്പ്

മനാമ: ഇന്നലെത്തെ മഴയില്‍ ബഹ്‌റൈനില്‍ പലയിടങ്ങളിലും ചെറിയ തോതില്‍ വാഹനാപകടങ്ങള്‍ ഉണ്ടായതായി ഗതാഗതവകുപ്പ് റിപ്പോര്‍ട്ട്. പെട്ടന്നുള്ള ബ്രേക്കിങിനെ തുടര്‍ന്ന് വാഹനങ്ങള്‍ തമ്മില്‍ ഇടിച്ച സംഭവങ്ങളാണ് കൂടുതലായും സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതെതുടര്‍ന്ന് പലയിടങ്ങളിലും വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. മനാമ, ഗുദൈബിയ,സല്‍മാനിയ ഭാഗങ്ങളില്‍ വലിയ തോതില്‍ ഗതാഗത കുരുക്കാണ് ഉണ്ടായത്.

അതെസമയം മഴയത്ത് വാഹനങ്ങള്‍ തെന്നാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.