ബഹ്‌റൈനില്‍ പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നു

മനാമ: രാജ്യത്ത് പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതത്തിന്റെ തോതില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ കണക്കുമാത്രം എടുത്തുനോക്കിയാല്‍ എണ്‍പതോളം പ്രവാസികള്‍ മരിച്ചിരിക്കുന്നതും ഹൃദയാഘാത്തെ തുടര്‍ന്നാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിക്കുന്നത്.

പ്രവാസികളെ പൊതുവെ പിടികൂടുന്ന കൊളസ്‌ടോള്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തിരക്ക് പിടിച്ച ജീവിത്തതിനിടയില്‍ പലപ്പോഴും ഇക്കാര്യങ്ങളൊന്നും വേണ്ട വിധത്തില്‍ ശ്രദ്ധിക്കാത്തത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയാണ് ചെയ്യുന്നത്.

ചിട്ടയില്ലാത്ത ജീവിതവും വ്യായാമ കുറവുമെല്ലാം ഹൃയാഘാതത്തിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിനുപുറമെ ശീലമില്ലാത്ത വ്യായാമങ്ങള്‍ അമിതമായി ചെയ്യുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ വ്യവസായ ശാലകളില്‍ നിന്നും ഉണ്ടാകുന്ന പുകയും മഞ്ഞും ചേര്‍ന്ന അന്തരീക്ഷം ശ്വാസതടസ്സത്തിനും ഗുരുതര ഹൃദ്‌രോഗങ്ങള്‍ ഉണ്ടാക്കാനും ഇടവരുത്തുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.