രക്തസമ്മര്‍ദ്ദം മൂലം പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: ബഹ്‌റൈനിലെ കുവൈത്ത് എംബസിയിലെ മിലിറ്ററി വിഭാഗത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹമീദ്(61) രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിര്യാതനായി. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹമീദ്. രക്തസമ്മര്‍ദ്ദം കൂടി തലയിലെ ഞരമ്പുകള്‍ പൊട്ടിയതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണം സ്വദേശിയാണ് ഹമീദ്. ഭാര്യ: സക്കീന. മക്കള്‍: ആദില്‍, ഷീല,ഹന്‍സാന