ബഹ്‌റൈനില്‍ മദ്യപിച്ച് ബഹളം വെച്ച പ്രവാസിയെ നാടുകടത്തും

മനാമ: റസിഡന്‍ഷ്യല്‍ ഏരിയയില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ നാടുകത്താന്‍ തീരുമാനം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി മോശമായി പെരുമാറുന്നത് പതിവായതോടെ താമസക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായികുന്നു.

കഴിഞ്ഞ തിങ്കളാഴ്ച ഇതുപോലെ മദ്യപിച്ച് കാറിലെത്തിയ ഏഷ്യക്കാരനായ ജോലിക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ നാടുകടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Related Articles