ബഹ്‌റൈനില്‍ പോലീസിനു നേരെ ആക്രമണം

മനാമ: ബഹ്‌റൈനില്‍ പോലീസിനു നേരെ ആക്രമണം. മാമീര്‍, കിഴക്കന്‍ എക്കര്‍, കര്‍സാഖാന്‍ എന്നിവിടങ്ങളിലാണ് പോലീസിനുനേരെ ആക്രമണം ഉണ്ടായത്.

കര്‍സാഖാനില്‍ രാത്രി 11.30 മണിയോടെ കിഴക്കന്‍ എക്കറില്‍ 11.39 ഓടെയുമാണ് അക്രമണം ഉണ്ടായത്. മാമീറിലും ഏകദേശം ഇതെസമയം തന്നെയാണ് അക്രമണം ഉണ്ടായത്.

പെട്രോള്‍ ബോംബാക്രമണമാണ് മൂന്നിടങ്ങളിലും നടന്നത്. അക്രമണങ്ങള്‍ നടന്ന സ്ഥലത്ത് ചെറിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സംഭവം നടന്ന ഉടന്‍ തന്നെ സുരക്ഷ സേനകള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.