ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തുന്നത് പിടികൂടി; 2 പേര്‍ അറസ്റ്റില്‍

മനാമ: ബഹ്‌റൈനിലേക്ക് മയക്കുരുന്ന് കടത്തുന്നത് പിടികൂടി. കടല്‍ വഴി ഇറാനില്‍ നിന്ന് ബഹ്‌റൈനിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിത്. സംഭവത്തില്‍ രണ്ട് ബഹ്‌റൈനികള്‍ അറസ്റ്റിലായി.

സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് മയക്കുമരുന്നുമായി വരികയായിരുന്ന ബോട്ട് പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടില്‍ നിന്നും 2,48,000 ദിനാര്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയായിരുന്നു.

സംഭവത്തില്‍ അഹമദ് റിയാദ്, അബ്ദുല്ല മാജിദ് ആഷൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നേരത്തെയും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.