Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്ലാസ്റ്റിക് അരി,കൃത്രിമ മുട്ട; അപവാദ പ്രചരണമെന്ന് അധികൃതര്‍

HIGHLIGHTS : മനാമ: രാജ്യത്ത് പ്ലാസ്റ്റിക് അരിയും കൃത്രിമ മുട്ടയും വില്‍പ്പന നടത്തുന്നു എന്ന പ്രചരണത്തിനെതിരെ ശകതമായ എതിര്‍പ്പുമായി മിനിസ്ട്രി. സോഷ്യല്‍ മീഡിയയില...

മനാമ: രാജ്യത്ത് പ്ലാസ്റ്റിക് അരിയും കൃത്രിമ മുട്ടയും വില്‍പ്പന നടത്തുന്നു എന്ന പ്രചരണത്തിനെതിരെ ശകതമായ എതിര്‍പ്പുമായി മിനിസ്ട്രി. സോഷ്യല്‍ മീഡിയയിലൂടെയാണ് രാജ്യത്ത് പ്ലാസ്റ്റിക് അരിയും കൃത്രിമ മുട്ടയും വില്‍പ്പന നടത്തുന്നു എന്ന പ്രചരണം വ്യാപിച്ചത്. ഇതോട ആളുകള്‍ ആശങ്കയിലാവുകയും അരിയും മുട്ടയും വാങ്ങാന്‍ മടിക്കുകയും ചെയ്തു.

പ്ലാസ്റ്റിക് അരയും കൃത്രിമ മുട്ടയും നിര്‍മ്മിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

sameeksha-malabarinews

ഇതോടെയാണ് വെളിപ്പെടുത്തലുമായ് അധികൃതര്‍ രംഗത്തെത്തിയത്. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മുട്ടയും അരിയും ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍പെട്ടുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!