Section

malabari-logo-mobile

ബഹ്‌റൈനില്‍ അനധികൃത പാര്‍ക്കിംഗ് കയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു

HIGHLIGHTS : മനാമ:രാജ്യത്ത് അനധികൃതമായി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കയ്യേറുന്നതായി പരാതി. മുനിസിപ്പാലിറ്റികളില്‍ നിന്നും യാതൊരു വിധത്തിലുള്ള അംഗീകാരവും എടുക്കാതെയാണ...

മനാമ:രാജ്യത്ത് അനധികൃതമായി പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കയ്യേറുന്നതായി പരാതി. മുനിസിപ്പാലിറ്റികളില്‍ നിന്നും യാതൊരു വിധത്തിലുള്ള അംഗീകാരവും എടുക്കാതെയാണ് ചില സ്ഥാപനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കയ്യേറിയിരിക്കുന്നതെന്നാണ് പരാതി. മുനിസിപ്പാലിറ്റിയില്‍ പണം അടച്ച് അനുമതി വാങ്ങി എന്ന വ്യാജേനെയാണ് പലരും ഇത്തരത്തില്‍ പാര്‍ക്കിംഗ് വളച്ചു കെട്ടുന്നത്.

റസ്റ്റോറന്റ് ഉടമകളാണ് ഇത്തരത്തില്‍ കൂടതലും അനധികൃതമായി പാര്‍ക്കിംഗ് ഏരിയകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ മറ്റ് സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കള്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ അവരോട് തട്ടിക്കേറുകയും അത് പലപ്പോഴും പോലീസില്‍ പരാതകളായും മറ്റും എത്തുന്നതും പതിവായിരിക്കുകയാണ്.

sameeksha-malabarinews

രാജ്യത്തെ പല പൊതുപാര്‍ക്കിംഗ് പ്രദേശങ്ങളും പേ പാര്‍ക്കിംഗ് സംവിധാനമാക്കി മാറ്റി വരികയാണ്. ഇതോടെ വാഹനം പാര്‍ക്ക് ചെയ്യാനായി മണിക്കൂറുകളോളം ചുറ്റിത്തിരിയേണ്ട അവസ്ഥയാണ് ഉള്ളതും. ഇതുകൊണ്ടുതന്നെ ലഭ്യമായിട്ടുള്ള പാര്‍ക്കിംഗ് ഏരിയകള്‍ ഇത്തരത്തില്‍ അനധികൃതമായി കയ്യടക്കിവെക്കുന്നത് പലപ്പോഴും കയ്യേറ്റത്തിലേക്ക് വരെ എത്തിനില്‍ക്കാറുണ്ട്.

അതെസമയം പാര്‍ക്കിംഗ് സ്ഥലം സ്വന്തമാണെന്ന വ്യാജേന ചില സ്ഥലത്തെ താമക്കാരും കയ്യേറ്റം നടത്തിവരുന്നുണ്ട്. പാര്‍ക്കിംഗ് സ്ഥലങ്ങളെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായതോടെ ഇക്കാര്യത്തില്‍ നഗരസഭ എത്രയും പെട്ടെന്ന് ഇടപെടമന്നാണ് പൊതുവെയുള്ള അഭിപ്രായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!