പരപ്പനങ്ങാടി സ്വദേശി ബഹറൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

Story dated:Saturday April 1st, 2017,11 07:am
sameeksha

മനാമ: പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി ബഹറൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. മണപ്പുറത്ത് ബീരാന്‍ കുട്ടിയുടെ മകന്‍ മുഹമ്മദലി(47)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് സല്‍മാബാദില്‍ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.

അബൂ ദാവൂദ് അല്‍ സഫര്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. ‘അല്‍ അന്‍സാര്‍ സെൻററി’െൻറ സജീവ പ്രവര്‍ത്തകനാണ്. മാതാവ്: നഫീസ. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.
മക്കള്‍: ജാസിം മുഹമ്മദ്(ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി), അസീം മുഹമ്മദ്, സഫ, മര്‍വ, ആമീന്‍(ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്റൈന്‍), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ.ഖബറടക്കം ബഹ്റൈനിൽ.