ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

മാനമ: ഓണ്‍ലൈന്‍ ഇടങ്ങളിലൂടെ ഗ്രാന്‍ഡ് പ്രൈസുകളും മറ്റ് ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി-കറപ്ഷന്‍,ഇലക്ട്രോണിക് സെക്യൂരിററി ജനറല്‍ ഡയറക്ടറേറ്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍, ലോട്ടറി അടിച്ചതായുള്ള സന്ദേശങ്ങള്‍, ഇമെയിലുകള്‍ എന്നിവയെ അവഗണിക്കാനും അവ അധികാരികളെ അറിയിക്കാനും ഡയറക്ടറേറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു

പോലീസ് മീഡിയ സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പിലെ സെക്യൂരിററി കള്‍ച്ചര്‍ കോളത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം 188 വഞ്ചനാ കുറ്റങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പ്രതിവാര റേഡിയോ ഷോയില്‍ ഡയറക്ടറേറ്റ് അറിയിച്ചു.