ബഹ്‌റൈനില്‍ വ്യാജ ഔദ്യോഗിക രേഖകള്‍ നിര്‍മ്മിച്ച കസ്റ്റംസ് ഓഫീസര്‍ക്ക് തടവ്

മനാമ:വ്യാജ ഔദ്യോഗിക രേഖകള്‍ ചമ്മച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കസ്റ്റംസ് ഓഫീസര്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ. ഹൈ ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്.

കൂടുതല്‍ ഉയര്‍ന്ന പദവികള്‍ എളുപ്പത്തില്‍ നേടിയെടുക്കാനായാണ് 39 കാരന്‍ പണിയൊപ്പിച്ചത്. ഇയാള്‍ സിവില്‍ സര്‍വ്വീസ് ബ്യൂറോയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കോടതി കണ്ടെത്തി.

സംഭവത്തില്‍ കസ്റ്റംസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആന്റി കറപ്ഷന്‍, എക്കണോമിക് ഇലക്ട്രിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു.