ബഹ്‌റൈനില്‍ ഈദ് അവധി 6 ദിവസം

മനാമ: രാജ്യത്ത് ഈദ് അല്‍ അദ്ഹ അവധി പ്രമാണിച്ച് സര്‍ക്കാര്‍ ആറുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. അരഫ ദിനം, ബലി പെരുന്നാള്‍ എന്നിവയോടൊപ്പം വാരാന്ത്യ അവധിയും എത്തിയതോടെയാണ് ആറുദിവസം അവധി ലഭിക്കുന്നത്.

ഇതുപ്രകാരം ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ അഞ്ചു വരെയാണ് അവധി. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് ഇന്നലെ ഉത്തരവിറക്കിയത്.

ഈ ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഉത്തരവില്‍ പറയുന്നു.