ബഹ്‌റൈനില്‍ റോഡിലൂടെ അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ ക്യാമറ പിടികൂടും

മനാമ: ഇനി സിഗ്നല്‍ ലംഘനങ്ങള്‍ മാത്രമല്ല അമിത വേഗക്കാതക്കാരെയും ട്രാഫിക് ജംങ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് ക്യാമറകള്‍ പിടികൂടും. അമിതവേഗമാണു മിക്ക റോഡപകടങ്ങൾക്കും കാരണമാകുന്നതെന്നതിനാൽ വേഗപരിധി ലംഘനം കണ്ടെത്താനുള്ള സംവിധാനങ്ങളും സ്മാർട് ക്യാമറകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

റോഡുകളിലും ട്രാഫിക് ജംക്‌ഷനുകളിലും വാഹനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കാൻ ജനങ്ങൾക്കു ബാധ്യതയുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ ക്യാപ്റ്റൻ അഹ്മദ് അൽ സാദി പറഞ്ഞു. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങൾക്കുള്ള പിഴ ബഹ്റൈൻ ഈയിടെ 50 ദിനാറായി ഉയർത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കുകയാണെങ്കിൽ 25 ദിനാർ നൽകിയാൽ മതി.