Section

malabari-logo-mobile

ബഹ്‌റൈനില്‍ ശനിയാഴ്ച മുതല്‍ പുതുക്കിയ എക്‌സൈസ് നികുതി പ്രാബല്യത്തില്‍ വരും

HIGHLIGHTS : മനാമ: രാജ്യത്ത് തിരഞ്ഞെടുത്ത വസ്തുക്കളുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ശനിയാഴ്ച നിലവില്‍ വരും. ഇതോടെ പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ...

മനാമ: രാജ്യത്ത് തിരഞ്ഞെടുത്ത വസ്തുക്കളുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ശനിയാഴ്ച നിലവില്‍ വരും. ഇതോടെ പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവയുടെ വില ഇരട്ടിയാകും. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനം നികുതിയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ജിസിസി രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും ഈ വ്യവസ്ഥ നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്നതോടെ ആരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ദോഷകരമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ഇടയാക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

sameeksha-malabarinews

എക്‌സൈസ് നികുതിക്ക് വിധേയമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനേ ഉല്‍പ്പാദിപ്പിക്കാനോ താല്‍പ്പര്യപ്പെടുന്ന വ്യാപാരികള്‍ 2017 ലെ നിയമം അനുസരിച്ച് 2018 ജനുവരി 15 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി റാണ ഇബ്രാഹിം ഫഖിഹി വ്യക്തമാക്കി.

എക്‌സൈസ് നികുതി വെട്ടിപ്പ് നടത്തിയാല്‍ 25 ശതമാനം വരെ പിഴും ശിക്ഷയും അനുഭവിക്കേണ്ടി വരും. ജീവനക്കാരുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് തടസം നില്‍ക്കുന്നവരില്‍ നിന്ന് 50,000 ബഹ്‌റൈന്‍ ദിനാര്‍വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!