Section

malabari-logo-mobile

ബഹ്‌റൈനില്‍ ബിഡിഎഫ് ചീഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 6 പേര്‍ക്ക് വധശിക്ഷ

HIGHLIGHTS : മനാമ: രാജ്യത്ത് ഭീകര സംഘടന രൂപീകരിക്കുകയും ബിഡിഎഫ് കമാന്‍ഡര്‍ ഇന്‍ ചീഫിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റ് ഗൂഡാലോചനകള്‍ നടത്തുകയും ചെയ്ത സംഭവത്...

മനാമ: രാജ്യത്ത് ഭീകര സംഘടന രൂപീകരിക്കുകയും ബിഡിഎഫ് കമാന്‍ഡര്‍ ഇന്‍ ചീഫിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റ് ഗൂഡാലോചനകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ബഹ്‌റൈന്‍ മിലിട്ടറി ഹൈക്കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇവര്‍ക്ക് 15 വര്‍ഷത്തെ തടവാണ് വിധിച്ചത്. കൂടാതെ അവരുടെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കുകയും ചെയ്തു. കേസില്‍ 18 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 10 പേര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്.

മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലാവാനുള്ളവരില്‍ ഒരു സേനാംഗവുമുണ്ട്. കേസിലെ ഏഴ് പ്രതികള്‍ക്ക് ഏഴ് വര്‍ഷത്തെ തടവ് വിധിക്കുകയും അവരുടെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കുകയും ചെയ്തു.

sameeksha-malabarinews

ഇപ്പോഴത്തെ വിധിക്കെതിരെ പ്രതികള്‍ക്ക് മിലിട്ടറി അപ്പീല്‍ ഹൈക്കോടതിയിലും സൈനിക കോടതിയിലും അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. മനുഷ്യാവകാശ സംഘടനകള്‍, മാധ്യമങ്ങള്‍, പ്രതികളുടെ ബന്ധുക്കള്‍ എന്നിവരുടെ പ്രതിനിധികളും കോടതിയില്‍ ഹാജരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!