ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ലഹരിയില്‍

മനാമ: രാജ്യം ഇന്ന് ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍. നാല്‍പ്പത്തി ആറാമത് ദേശീയ ദിനവും പതിനെട്ടാമത് സ്ഥാനാരോഹണ ദിനവലുമാണ് ഇന്ന് രാജ്യം ആഘോഷിക്കുന്നത്.

നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വര്‍ണച്ചമയങ്ങളാലും ദീപങ്ങളാലും അലങ്കരിച്ച് എങ്ങും ആഘോഷങ്ങള്‍ നടത്തിയുമാണ് ദേശീയ ദിനത്തെ സ്വദേശികളും വിദേശികളും സ്വീകരിക്കുന്നത്.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നീ ഭരണാധികാരികളുടെ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച വാഹനങ്ങളും പലയിടങ്ങളിലും കാണാം. ദേശീയ ദിനം പ്രമാണിച്ച് തിങ്കളാഴ്ച വരെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.