ബഹ്‌റൈനില്‍ വിദേശി യുവാവ് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 2,800 ബഹ്‌റൈന്‍ ദിനാര്‍ മേഷ്ടിച്ചു കടന്നുകളഞ്ഞു

മനാമ: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചൈനീസ് യുവാവ് 2,800 ബഹ്‌റൈന്‍ ദിനാര്‍ മോഷ്ടിച്ച് രാജ്യം വിട്ടതായി പരാതി. ഇയാള്‍ വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് ബഹ്‌റൈനിലെ 15 കടകളില്‍ നിന്ന് 2,886 ബഹ്‌റൈന്‍ ദിനാറിന്റെ മൊബൈല്‍ ഫോണുകളാണ് വാങ്ങിയത്.

ഇതിനുപുറമെ രാജ്യത്തെ വിവിധ ഹോട്ടലുകളില്‍ താമസിക്കാനും പ്രതി വ്യാജ കാര്‍ഡുകളാണ് ഉപയോഗിച്ചത്. ഉടമസ്ഥരുടെ അനുമതിയില്ലാതെയാണ് ഇയാള്‍ ചൈനീസ് ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന് ക്രെഡിമാക്‌സ് ബഹ്‌റൈന്‍ വെളിപ്പെടുത്തി. മറ്റാരുടേയോ സഹായത്തോടെ ഇയാള്‍ വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തു വെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

അതെസമയം പ്രതി ബഹ്‌റൈന്‍ വിട്ട് പോയതിനാല്‍ ക്രിമിനല്‍ കോര്‍ട്ട് കേസ് ആഗസ്റ്റ് 16 ലേക്ക് മാറ്റി.