Section

malabari-logo-mobile

പണമിടപാടുകളെല്ലാം നിയമാനുസൃതമെന്ന് ഉറപ്പു വരുത്തണം;ബഹ്‌റൈന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി

HIGHLIGHTS : മനാമ: എല്ലാതരം പണകൈമാറ്റങ്ങളും നിയമാനുസൃതമാണെന്ന് ഉറപ്പു വരുത്തണമെന്ന് നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടരി ഡോ. ഫരീദ് ബിന്‍...

മനാമ: എല്ലാതരം പണകൈമാറ്റങ്ങളും നിയമാനുസൃതമാണെന്ന് ഉറപ്പു വരുത്തണമെന്ന് നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടരി ഡോ. ഫരീദ് ബിന്‍ യഅഖുബ് അല്‍മുഫ്താഹ് വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗപ്പെടുത്താതിരിക്കാനാണ് നിയമം കര്‍ശനമാക്കിയതെന്നും അദേഹം വ്യക്തമാക്കി. അതെസമയം മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നിയമം എതിരല്ല. മതപരമായ കാര്യങ്ങൾക്ക്​ പണം ശേഖരിക്കുന്നത്​ നിബന്ധന വിധേയമാക്കുന്ന കോടതി വിധി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭാവനകളും മറ്റും നിയമപരിധിക്കുള്ളില്‍ നിന്ന് മാത്രമേ നല്‍കാന്‍ പാടുള്ളു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഒരോ വ്യക്തിയുടെയും കടമകൂടിയാണെന്നും അദേഹം വ്യക്തമാക്കി.

വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവും സ്വത്തും സംരക്ഷിക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. പണത്തി​​െൻറ ഉറവിടം മറച്ചു വെക്കുന്നത് കുറ്റകരമാണ്. രാജ്യത്തി​​െൻറ സാമ്പത്തിക സുരക്ഷിതത്വത്തെ ഇത് ഗുരുതരമായി ബാധിക്കും. അനധികൃത പണമിടപാടുകള്‍ തടയുന്നതിനും കള്ളപ്പണത്തി​​െൻറ ഒഴുക്ക് നിയന്ത്രിക്കുന്നതിനുമാണ് നിയമം കര്‍ക്കശമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

സകാത്, ദാനധര്‍മങ്ങള്‍, സംഭാവന തുടങ്ങി എല്ലാ കാര്യങ്ങളും നിയമപരമായി നടത്തുന്നതിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!