തീപിടുത്തം; മനാമ സൂഖിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി

മനാമ: മനാമ സൂഖില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സുരക്ഷാ നിയമങ്ങള്‍ കര്‍ശ്ശനമാക്കി. സുരക്ഷാ നിയമങ്ങളിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് അപകടങ്ങള്‍ സംഭവിച്ചതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത മനാമയിലെ സൂഖിലെ വ്യാപാരികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനും പിഴ ഈടാക്കുമെന്നും ക്യാപിറ്റല്‍ സ്ട്രീറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വലിയ ജനത്തിരക്കുള്ള സ്ഥലമായതുകൊണ്ടുതന്നെ ഒരു ചെറിയ തീപ്പെരി മതി തീ പടര്‍ന്നു പിടിക്കാന്‍. അതുകൊണ്ടു തന്നെ വേണ്ടത്ര മുന്‍കരുതല്‍ ആവശ്യമാണെന്നും ക്യാപിറ്റല്‍ സ്ട്രീറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹമ്മദ് അല്‍ കോസി പറഞ്ഞു.

അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം വ്യാപാരികള്‍ പല സാധനങ്ങളും കടയുടെ പുറത്ത് വെയ്ക്കുന്നു എന്നതാണ്. എന്തെന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ അകത്തുള്ളതും പുറത്തുള്ളതും സംരക്ഷിക്കാന്‍ കഴിയാതെ രണ്ടും ഒരുപോലെ നശിക്കുന്നു. കൂടാതെ പല കടകളിലും ഫയര്‍ എക്സ്റ്റിംഗ്ഷന്‍സ് ഇല്ല. ഉള്ളതില്‍ ഏറെയും പ്രവര്‍ത്തിക്കുന്നവയുമല്ല. സുരക്ഷയ്ക്ക് പ്രാധ്യം നല്‍കാത്തതാണ് അവയെ ശ്രദ്ധിക്കാതെ പോകുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഇരുനൂറു വര്‍ഷത്തോളം പഴക്കമുള്ള മാര്‍ക്കറ്റാണ് മനാമയിലെ സൂഖിലുള്ളത്. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇടമാണ് സൂഖ്. പാരമ്പര്യവും ആകര്‍ഷകത്വവും ചോര്‍ന്നുപോകാതെ സുഖിനെ അറിയപ്പെടുന്ന വ്യാപാര വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള ആലോചനയും നടന്നുവരുന്നുണ്ട്.