ബഹ്‌റൈനില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച് മോഷണം; പ്രതിക്ക് 7 വര്‍ഷം തടവ്

മനാമ: ബഹ്‌റൈനില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും വീട്ടില്‍ മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയിലായി. 56 കാരനായ ബഹ്‌റൈനിയാണ് പിടിയിലായത്. ഇയാള്‍ക്ക് കോടതി ഏഴു വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.

കഴിഞ്ഞ ദിവസം റസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടില്‍ മോഷണം നടത്താന്‍ കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തിരുന്നു.

കടത്തിലായിരിക്കുന്ന തന്റെ ഹമാലയിലെ വസ്തു വീണ്ടെടുക്കാനായാണ് താന്‍ മോഷണം നടത്തിയതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.