ബഹ്‌റൈനില്‍ മലയാളി ഷോക്കേറ്റു മരിച്ചു

മനാമ: വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ഹരികുമാര്‍(49)ആണ് മരിച്ചത്. കുളിമുറിയിലെ സ്വിച്ചില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഹമദ് അല്‍ ഖലീജ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. ബഹ്‌റൈനില്‍ എത്തിയിട്ട് രണ്ട്മാസമേ ആകുന്നുള്ളു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.