ബഹ്‌റൈനില്‍ മകന്‍ പിതാവിനെ കുത്തിക്കൊന്നു

മനാമ: മുപ്പത്തൊന്നു കാരനായ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന സ്വദേശിയായ യുവാവിനെ പിതാവ് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മയക്കുമരുന്ന് കിട്ടാത്ത അവസരത്തില്‍ യുവാവ് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കള്‍വരെ മൂക്കിലേക്ക് വലിച്ചു കേറ്റിയിരുന്നു. ഇത് കണ്ട് എതിര്‍ത്ത പിതാവിനെ കത്തികൊണ്ട് യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരി 26 ന് പ്രതിയെ ബഹ്‌റൈന്‍ ക്രിമിനല്‍ ക്വാര്‍ട്ടില്‍ ഹാജരാക്കും.