ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ചേണിച്ചേരിയില്‍ പുത്തന്‍വളപ്പില്‍ സജീവ് കുമാര്‍(49)ആണ് മരിച്ചത്. താമസ സ്ഥലത്തെ കുളിമുറിയില്‍ ഇന്നലെ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ബഹ്‌റൈനിലെ അല്‍ കോമേഡ് കമ്പനിയില്‍ ഇലക്ട്രീഷ്യനായി മൂന്ന് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles