Section

malabari-logo-mobile

ബഹ്‌റൈനില്‍ പ്രവാസി യുവാവ് നാട്ടിലെ കുടുംബത്തോട് ലൈവ് വീഡിയോ കോളിനിടെ തൂങ്ങി മരിച്ചു

HIGHLIGHTS : മനാമ:കുടംബത്തോട് വീഡിയോ കോളിംഗ് നടത്തിക്കൊണ്ടിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു. ചേന്നമണി സതീഷ്(26)ആണ് ജുഫയറിലെ താമസ സ്ഥലത്തെ മുറിയില്‍ സീലിങ് ഫാലനില്‍...

മനാമ:കുടംബത്തോട് വീഡിയോ കോളിംഗ് നടത്തിക്കൊണ്ടിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു. ചേന്നമണി സതീഷ്(26)ആണ് ജുഫയറിലെ താമസ സ്ഥലത്തെ മുറിയില്‍ സീലിങ് ഫാലനില്‍ തൂങ്ങി മരിച്ചത്. വീട്ടുകാരുമായി വീഡിയോ കോളിംഗ് നടത്തുന്നതിനിടെ അമ്മ നാട്ടിലെ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്ന കാര്യ പറഞ്ഞു. ഇതെതുടര്‍ന്നുണ്ടായ സംസാരത്തിനിടയിലാണ് സതീഷ് സീലിങ് ഫാനില്‍ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് തൂങ്ങിയത്. തെലുങ്കാന സ്വദേശിയാണ് സതീഷ്.

ഈ സമയം സതീഷിന്റെ രണ്ട് സഹോദരിമാരും സഹോദരനും അമ്മയും നിസഹായതോടെ നോക്കി നില്‍ക്കെയാണ് സംഭവം. ഉടന്‍തന്നെ അമ്മ നാട്ടില്‍ നിന്നും സതീഷിന്റെ സുഹൃത്തുക്കളെ വിവിരമറിയിക്കുകയായിരുന്നു. ഇവര്‍ ഉടനെ സമീപത്തുള്ള ആളുകളെ വിവരമറിയിക്കുകയും അവര്‍ പൂട്ടിയ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

sameeksha-malabarinews

പോലീസ് സ്ഥലത്തെതി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട നിര്‍മ്മാണത്തില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തുവരികയായിരുന്നു സതീഷ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി സതീഷിന്റെ കുടുംബം ബന്ധപ്പെട്ടിരുന്നു.

പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഒരാള്‍ കൂടി മരണപ്പെട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!