ബഹ്‌റൈനില്‍ സുഹൃത്തുമായി വഴക്കിനിടെ തലക്കടിയേറ്റ് മലയാളി മരിച്ചു

മനാമ: ജോലി സ്ഥലത്തുവെച്ച് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആലപ്പുഴ സ്വദേശി തലക്കടിയേറ്റു മരിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍(49) ആണ് മരിച്ചത്. സുഭാഷ് സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു.

ജോലി സ്ഥലത്തുവെച്ചാണ് സുഭാഷും സുഹൃത്തും തമ്മില്‍ തകര്‍ക്കമുണ്ടായതെന്ന് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് ഒരാള്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles