ബഹ്‌റൈനില്‍ പ്രവാസി കാറിടിച്ച് മരിച്ചു

മനാമ: മധ്യവയസ്‌ക്കന്‍ കാറിടിച്ച് മരിച്ചു. അബ്ദുള്‍ നൂര്‍ റഹ്മാന്‍ (58)എന്ന ഏഷ്യന്‍ വംശജനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് പുറത്ത് വിട്ടിട്ടില്ല. മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിത്രിയില്‍ വെച്ച് ഇന്നലെയാണ് അപകടം സംഭവിച്ചത്.