ബഹ്‌റൈനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മനാമ: ജുഫൈറിലെ അല്‍ ഫത്തെ തീരത്ത് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടത്.

മരിച്ചത് അറബ് വംശജനാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.