ബഹ്‌റൈനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷറഫ് ഡി ജിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം തോപ്പില്‍ ഋഷി ഉണ്ണിയെ(30)ഗുദൈബിയ സേക്രട്ട് ഹാര്‍ട്ട് പള്ളിക്കുസമീപത്തുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് അന്വേഷച്ചപ്പോഴാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എയറോനോട്ടിക് എന്‍ജിനിയര്‍ ആയിരുന്ന ഇദേഹം നാലുവര്‍ഷമായി ബഹ്‌റൈനിലാണ് താമസം. സഹോദരങ്ങളായ ഋഷി രാഗ്, ഋഷി മോഗ് എന്നിവര്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്നുണ്ട്.

സാല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles