ബഹ്‌റൈനില്‍ കാല്‍നടക്കാരനെ പരിക്കേല്‍പ്പിച്ച പ്രവാസി ഡ്രൈവര്‍ അറസ്‌ററില്‍

മനാമ: കാല്‍നടയാത്രക്കാരനെ ഇടിച്ച് പരിക്കേല്‍പ്പിച്ച പ്രവാസി ഡ്രൈവര്‍ അറസ്റ്റിലായി. ഏഷ്യക്കാരനായ ഡ്രൈവറെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ബഹ്രൈന്‍ സ്വദേശിയായ കാല്‍നടക്കാരന് പരിക്കേറ്റിരുന്നു.

പ്രായമേറിയ ബഹ്‌റൈനിക്കാണ് പരിക്കേറ്റതെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.