ബഹ്‌റൈനില്‍ സാധനം വാങ്ങി മുങ്ങിയ സംഘത്തിന്റെ വാഹനത്തില്‍ കുരങ്ങി മലയാളിക്ക് പരിക്ക്

മനാമ: ബഹ്‌റൈനിലെ കോള്‍ഡ് സ്‌റ്റോറില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ മുങ്ങിയ സംഘത്തിന്റെ വാഹനത്തില്‍ കുരുങ്ങി മലയാളിക്ക് പരിക്കേറ്റു. റിഫയിലെ ഹാജിയാത്തിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മലയാളിയായ മുഹമ്മദ് കുഞ്ഞി(58)നാണ് പരിക്കേറ്റത്.

രാത്രി പത്തരമണിയോടെ കോള്‍ഡ് സ്‌റ്റോറിനു മുന്നില്‍ കൗമാരക്കാരായ ഒരു സംഘം വാഹനത്തില്‍ എത്തുകയും ഹോണ്‍ മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ സ്‌റ്റോര്‍ ജീവനക്കാരനായ മുഹമ്മദ് കുഞ്ഞ് പുറത്ത് ഇറങ്ങിവരികയായിരുന്നു. യുവാക്കള്‍ ഇയാളോട് സ്ഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് വാങ്ങിയ യുവാക്കള്‍ പണം നല്‍കാതെ കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ ഡോറില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിനെയും വലിച്ച് വാഹനം കുറെനേരം മുന്നോട്ട് പോവുകയായിരുന്നു . പിന്നീട് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ മുഹമ്മദ് കുഞ്ഞിനെ കണ്ടുനിന്ന വിദേശി ഉടന്‍തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വാഹനത്തിന്റെ നമ്പറടക്കം പോലീസിന് നല്‍കി തിരിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് മുഹമ്മദ് കുഞ്ഞി രക്ഷപ്പെട്ടതെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.

അതെസമയം പ്രതികളെ പിടികൂടന്‍ കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ പ്രതികള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതുമായാണ് റിപ്പോര്‍ട്ട്.