ബഹ്‌റൈനില്‍ താമസ സ്ഥലത്ത് മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മനാമ: മലയാളിയെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുഹറഖിലെ ഡെല്‍മണ്ട് ബേക്കറി ജീവനക്കാരനായ ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശി രാജേഷ് ജോസഫ്‌നെ(43)യാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. താമസ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ രാജേഷിനെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇരുപത്തി അഞ്ച് വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ് രാജേഷ് ജോസഫ്. ഭാര്യ:ജിഷ. മക്കള്‍: ആന്‍ മരിയ, ജിയോ.