മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല;ബഹ്‌റൈനില്‍ സംസ്‌ക്കരിച്ചു

മനാമ: ജിദ്ദാലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതെ തുടര്‍ന്ന് സംസാസ്‌ക്കാരം ബഹ്‌റൈനില്‍ തന്നെ നടത്തി. ആഗസ്റ്റ് 27 നാണ് പി. എസ് സന്തോഷ് കുമാര്‍(56) നിര്യാതനായത്. ഭാര്യ വിമലാ ദേവി. മക്കളായ സുമേഷ് സന്തോഷ്, സുമിത് സന്തോഷ്(ഇരുവരും ബഹ്‌റൈന്‍)

മക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 6.30 ഓടെ ഹിന്ദു ആചാരപ്രകാരം സംസ്‌ക്കാരം നടത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് (ഐസിആര്‍എഫ്) സന്നദ്ധസേവകരായ എം കെ സിറാജുദ്ദീന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ പറഞ്ഞു. സന്തോഷ് കുമാര്‍ 28 വര്‍ഷമായി ബഹ്‌റൈനില്‍ ഇസാടൗണിന് സമീപം ജിദ് അലിയിലെ അലഹാസ ഓട്ടോ സര്‍വ്വീസ് നടത്തിവരികയായിരുന്നു.