ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ:ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പേരുവഴി കോട്ടയ്ക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലി (53)ആണ് മരിച്ചു. ഹമദ് ടൗണില്‍ സ്വന്തമായി ഗാരേജ് നടത്തിവരികയായിരുന്നു. ഇവിടെതന്നെയായിരുന്നു താമസവും.

കടതുറക്കാതിരുന്നത് കണ്ട് സുഹൃത്തുക്കള്‍ എത്തി ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ;പ്രീത കുമാരി. രണ്ടു മക്കളുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.